Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിത്താനും ശരത്തും മറുപടി നല്‍കി

തിരുവനന്തപുരം: കെ.പി.സി.സി. താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചന്‍ നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസിന് ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താനും ടി. ശരത്ചന്ദ്ര പ്രസാദും മറുപടി നല്‍കി.

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിക്കൊണ്ടാണ് ഇരുവരും മറുപടി നല്‍കിയത്. മുരളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷ്പക്ഷരായ കോണ്‍ഗ്രസ് നേതാക്കളുടെ അന്വേഷണത്തിന് വിട്ടാല്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് ഇരുവരും വ്യക്തമാക്കിയതായി സൂചനയുണ്ട്.

മാര്‍ച്ച് 22 തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും മറുപടി നല്‍കിയത്. കെ.പി.സി.സി. താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചന്‍ ഇല്ലാതിരുന്നതിനാല്‍ കത്ത് ഓഫീസില്‍ എത്തിക്കുകയായിരുന്നു. മറുപടിയുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ രണ്ടുപേരും വിസമ്മതിച്ചു. കരുണാകരന്‍, മുരളീധരന്‍, പദ്മജ എന്നിവരെ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം.

അച്ചടക്ക നടപടി എടുക്കത്തക്ക കുറ്റങ്ങള്‍ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ല എന്ന നിലപാടാണ് ശരത്ചന്ദ്ര പ്രസാദിനും രാജ്മോഹന്‍ ഉണ്ണിത്താനും ഉള്ളത്. അഥവാ, അച്ചടക്കം ലംഘിച്ചതായി തോന്നുന്നുണ്ടെങ്കില്‍ ഈ വിഷയം കെ.പി.സി.സി.യുടെ അച്ചടക്ക സമിതിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഈ നിലപാടാണ് മറുപടിയിലും ഉള്ളത്. ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി. നിര്‍വാഹക സമിതി വിളിച്ചുകൂട്ടണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പത്രസമ്മേളനങ്ങളില്‍ ഇരുവരും എടുത്ത നിലപാടുകള്‍ കൂടുതല്‍ വ്യക്തമായി മറുപടിയില്‍ രേഖപ്പെടുത്തിയിരിയ്ക്കുകയാണ് എന്നാണ് അറിയുന്നത്.

മുരളീധരനും മറ്റുമെതിരായ പരാമര്‍ശത്തിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+