Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയ്ക്കെതിരെ നടപടി വേണം: ഷാനിമോള്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചനോട് ആവശ്യപ്പെട്ടു.

ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസിന് ഭാരമാണെന്ന പത്മജയുടെ പ്രസ്താവന തനിക്ക് അപമാനകരമാണെന്ന് തങ്കച്ചന് അയച്ച കത്തില്‍ അവര്‍ പറഞ്ഞു. ഇത്തരം പ്രസ്താവന നടത്തിയ പത്മജ അച്ചടക്കം ലംഘിച്ചിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കെഎസ്യുവില്‍ തുടങ്ങിയ തനിക്ക് 20 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. അങ്ങനെയൊരു പാരമ്പര്യവും പത്മജയ്ക്ക് അവകാശപ്പെടാനില്ലെന്ന് ഷാനിമോള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+