Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ തന്നെയെങ്കില്‍ പ്രചാരണം നടത്തും: ഉണ്ണിത്താന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തന്നെ തുടരുകയാണെങ്കില്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ കെ. മുരളീധരനും പത്മജ വേണുഗോപാലിനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മാര്‍ച്ച് 23 ചൊവാഴ്ച കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

അതേ സമയം താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അതില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരുകയാണെങ്കില്‍ പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിച്ച് ചില കാര്യങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരും. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ കെ. മുരളീധരനും പത്മജ വേണുഗോപാലും ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, കെപിസിസി വൈസ് പ്രസിഡന്റ് എം. ഐ. ഷാനവാസ്, മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍, ജി. കാര്‍ത്തികേയന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+