Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മേന്ദ്ര ബിജെപിയില്‍ ചേര്‍ന്നു; മത്സരിച്ചേക്കും

ദില്ലി: ഹിന്ദിയിലെ ഒന്നാംനിര നടനായിരുന്ന ധര്‍മേന്ദ്ര ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ധര്‍മേന്ദ്ര ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

രാജസ്ഥാനിലെ ബികാനര്‍ ലോക്സഭാ മണ്ഡലത്തില്‍ ധര്‍മേന്ദ്ര ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോവുന്നതിലും വാജ്പേയി പ്രകടിപ്പിച്ച നേതൃശേഷിയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് ധര്‍മേന്ദ്ര പറഞ്ഞു.

ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ബിജെപി ജനറല്‍ സെക്രട്ടറി മുഖ്തര്‍ അബാസ് നഖ്വി, കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്ലി എന്നിവരും സന്നിഹിതരായിരുന്നു.

ധര്‍മേന്ദ്രയുടെ രാഷ്ട്രീയപ്രവേശനം രാജ്യത്തെ പുതിയ ചിന്തയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും വാജ്പേയിയുടെ നേതൃത്വത്തിന്‍ കീഴിലുള്ള രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യാന്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനിന്നിരുന്നവര്‍ പോലും മുന്നോട്ടുവരികയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+