പത്രികാ സമര്‍പ്പണം ബുധനാഴ്ച മുതല്‍
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതി മാര്‍ച്ച് 24 ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിക്കും.
ലോക്സഭാ തിരഞ്ഞടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമാണ് രാഷ്ട്രപതി ബുധനാഴ്ച പുറപ്പെടുവിക്കുന്നത്. 142 ലോക്സഭാ സീറ്റുകളിലേക്ക ഏപ്രില്‍ 20, 22 തീയതികളിലാണ് ആദ്യത്തെ രണ്ടു ഘട്ട വോട്ടെടുപ്പ്.
രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ബുധനാഴ്ച തുടങ്ങും. മാര്‍ച്ച് 31 വരെ പത്രികകള്‍ സ്വീകരിക്കും.
ആന്ധ്രാപ്രദേശ്, കര്‍ണാടകം, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനവും സംസ്ഥാന ഗവര്‍ണര്‍മാര്‍ ബുധനാഴ്ച പുറപ്പെടുവിക്കും.
ഏപ്രില്‍ 20, 22, 26, മെയ് അഞ്ച്, 10 എന്നീ തീയതികളിലായി അഞ്ച് ഘട്ടങ്ങളിലായാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications