സോണിയാ ഗാന്ധി മദ്ധ്യപ്രദേശില്‍
ഗ്വാളിയര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മാര്‍ച്ച് 24 ബുധനാഴ്ച മദ്ധ്യപ്രദേശില്‍ ജനസമ്പര്‍ക്ക യാത്ര നടത്തും. രണ്ട് ദിവസമാണ് സോണിയ മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.
ആദിവാസി പ്രദേശങ്ങളായ മഹാകൗശല്‍, നിമാര്‍ പ്രദേശങ്ങളിലാണ് പ്രധാനമായും സോണിയ യാത്ര നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇവിടെ കാര്യമായ വോട്ട് കിട്ടിയിരുന്നില്ല.
രാവിലെ കാണ്ഡ്വ പ്രദേശത്ത് നിന്നാണ് യാത്ര തുടങ്ങുന്നത്. വൈകീട്ട് യാത്ര ഇന്‍ഡോറില്‍ എത്തും. ഇവിടെ രാത്രി തങ്ങി അടുത്ത ദിവസവും യാത്ര തുടരും.












Click it and Unblock the Notifications