അനൂപ് കുര്യന് ശ്രീനിവാസ് അവാര്‍ഡ്
ചെന്നൈ: മലയാളിയായ അനൂപ് കുര്യന്‍ സംവിധാനം ചെയ്ത മാനസരോവര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന് ഗൊളളപുഡി ശ്രീനിവാസ് ദേശീയ അവാര്‍ഡ് ലഭിച്ചു. ഗൊളളപുഡി ശ്രീനിവാസ് സ്മാരക ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
അനൂപിന്റെ ചിത്രത്തിന് നേരത്തെ മികച്ച ചിത്രത്തിനുള്ള അരവിന്ദന്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1.50 ലക്ഷം രൂപയും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. വ്യത്യസ്തമായ സിനിമാ സംരംഭങ്ങളിലേര്‍പ്പെടുന്ന സംവിധായകര്‍ക്കും അര്‍ഥവത്തായ സിനിമയ്ക്കുമാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ലോമയെടുത്തിട്ടുള്ള അനൂപ് പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. മാനസരോവര്‍ അനൂപിന്റെ ആദ്യത്തെ കഥാചിത്രമാണ്. എം. സി. എ. ബിരുദധാരി കൂടിയാണ് അനൂപ്.
സമകാലീന ലോകത്തെ മനുഷ്യബന്ധങ്ങളെ അപഗ്രഥിക്കുകയും തന്റെ സ്വകാര്യലോകത്തിലേക്ക് അതിക്രമിക്കാന്‍ ശ്രമിക്കുന്ന കാമുകനോട് പ്രത്യേക മനോഭാവം കൈകൊള്ളുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുകയും ചെയ്യുന്ന സത്യസന്ധമായ ചിത്രമാണ് മാനസരോവര്‍ എന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.












Click it and Unblock the Notifications