എന്‍.കെ. സോധി ഹൈക്കോടതി ചീഫ് ജസ്റിസ്
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസായി എന്‍. കെ. സോധിയെ നിയമിച്ചു. ഇപ്പോള്‍ കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റിസാണ് സോധി.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്ന സോധി 2003 നവംബര്‍ 24നാണ് കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത വിരമിച്ചതോടെ സോധി 2004 ജനവരി 22ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസായി.
1967 ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകവൃത്തി ചെയ്തു. 1991ലാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജിയാവുന്നത്.












Click it and Unblock the Notifications