Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്ക കോള ദിലീപിനെയും സമീപിച്ചു

കൊച്ചി: കൊക്ക കോളയുടെ ബ്രാന്റ് അംബാസിഡറാവുന്നതു സംബന്ധിച്ച തീരുമാനം മമ്മൂട്ടി നീണ്ടിക്കൊണ്ടുപോയപ്പോള്‍ കോള കമ്പനി നടന്‍ ദിലീപിനെയും സമീപിച്ചിരുന്നുവെന്ന്് അറിയുന്നു.

എന്നാല്‍ മമ്മൂട്ടി സഹകരിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കൊക്ക കോള അധികൃതര്‍ ദിലീപുമായുള്ള ചര്‍ച്ച തുടര്‍ന്നില്ല.

അതേ സമയം കൊക്ക കോളയുടെ ബ്രാന്റ് അംബാസിഡര്‍ ആവുന്നതു സംബന്ധിച്ച വിവാദം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ മമ്മൂട്ടി ആശയക്കുഴപ്പത്തിലാണ്. കൊക്ക കോളയുടെ പരസ്യചിത്രത്തില്‍ വന്‍പ്രതിഫലം വാങ്ങിയാണ് മമ്മൂട്ടി അഭിനയിച്ചത്.

ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞതോടെ കൊക്ക കോളയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങുന്നത് മമ്മൂട്ടിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. കൊക്ക കോളയുമായുള്ള കരാര്‍ വ്യവസ്ഥ അനുസരിച്ച് കരാറില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മമ്മൂട്ടി പിഴ നല്‍കണം.

അതേ സമയം മമ്മൂട്ടി കരാറില്‍ നിന്ന് പിന്‍വാങ്ങിയാലും തങ്ങളുടെ ശീതളപാനീയങ്ങളുടെ വില്പനയെ ബാധിച്ചേക്കുമെന്ന ആശങ്കയുള്ളതിനാല്‍ കൊക്ക കോള മിക്കവാറും മമ്മൂട്ടിയില്‍ നിന്ന് പിഴയീടാക്കുന്നതിന് മുതിര്‍ന്നേക്കില്ല.

മമ്മൂട്ടി അഭിനയിച്ച പരസ്യചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ സംപ്രേഷണം ചെയ്യുമെന്ന് കൊക്ക കോള വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+