Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കകോളയുമായി കരാറില്ല: മമ്മൂട്ടി

തിരുവനന്തപുരം: കൊക്ക കോള കമ്പനിയുമായി താന്‍ കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ചലച്ചിത്ര നടന്‍ മമ്മൂട്ടി വ്യക്തമാക്കി.

കൊക്ക കോള കമ്പനിയുടെ ഉല്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിയ്ക്കാനായി മമ്മൂട്ടി കമ്പനിയുമായി കരാറുണ്ടാക്കിയെന്ന വാര്‍ത് പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷേ ഇതുവരെ മമ്മൂട്ടി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരുന്നില്ല. രണ്ട് കോടി രൂപയുടെ കരാറാണെന്നായിരുന്നു വാര്‍ത്ത.

കൊക്ക കോള കമ്പനിയുമായി താന്‍ പരസ്യ കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മമ്മൂട്ടി കൈരളി ചാനല്‍ വഴിയാണ് തന്റെ പ്രസ്താവന പുറത്തിറക്കിയത്. കൈരളി ചാനല്‍ കമ്പനിയുടെ അദ്ധ്യക്ഷനാണ് മമ്മൂട്ടി. താന്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടെന്ന വാര്‍ത്ത സത്യ വിരുദ്ധമാണെന്നും മമ്മൂട്ടി വ്യക്തമാക്കി. തന്നെക്കുറിച്ച് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശദീകരണം നല്‍കുന്നത്. കേരളത്തിന് പുറത്ത് ഷൂട്ടിംഗിലായിരുന്നു. അതാണ് വിശദീകരണം നടത്താന്‍ വൈകിയത്. മമ്മൂട്ടി വ്യക്തമാക്കി.

പ്ലാച്ചിമടയില്‍ നിന്ന് വെള്ളം ഉറ്റുന്ന കമ്പനിയ്ക്ക് വേണ്ടി മമ്മൂട്ടി പരസ്യം നടത്തുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍ ഉള്‍പ്പെടെ പല നേതാക്കളും മുന്നോട്ട് വന്നിരുന്നു. സി.പി.എം നേതൃത്ത്വം നല്‍കുന്ന കൈരളി ചാനലിന്റെ മേലധികാരിയായി തുടരുന്ന മമ്മൂട്ടിയ്ക്ക് എങ്ങനെ ഇതിന് കഴിയുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനിയ്ക്കെതിരെ സമരം നടത്തുന്നതില്‍ പ്രധാനികള്‍ മാര്‍ക്സിസ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+