എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാന തല എക്സൈസ് ഇന്റലിജന്‍സ്-ഇന്‍വെസ്റിഗേഷന്‍ ബ്യൂറോ സ്ഥാപിക്കുമെന്ന് എക്സൈസ് മന്ത്രി കെ. വി. തോമസ് അറിയിച്ചു.
അബ്കാരി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും അവ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുമാണ് ബ്യൂറോ സ്ഥാപിക്കുന്നത്. ബ്യൂറൊയുടെ സംസ്ഥാനതല ഓഫീസിന് കീഴിലായി മൂന്ന് റീജിയണല്‍ ഓഫീസുകളും 14 ഡിവിഷണല്‍ ഓഫീസുകളും സ്ഥാപിക്കും.
നിയമവിരുദ്ധമായ മദ്യ-ചാരായ വില്പന സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് കെട്ടിടത്തിലെ തന്റെ ഓഫീസില്‍ വന്ന് തന്നെ നേരില്‍ കണ്ട് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കും.
എക്സൈസ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 14 കണ്‍ട്രോള്‍ റൂമുകള്‍ക്കും വകുപ്പിന്റെ വിവിധ യൂണിറ്റുകള്‍ക്കും 44 പുതിയ വാഹനങ്ങളും ഏതാനും ബോട്ടുകളും നല്‍കും.












Click it and Unblock the Notifications