ഹര്‍ത്താല്‍ കേസ്: വിധി മാറ്റിവച്ചു
കൊച്ചി: രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഒരു കൂട്ടം ഹര്‍ജികളിന്മേല്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു.
ഹര്‍ത്താലുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കൊച്ചിയെല സാമൂഹിക ക്ഷേമ ഇന്‍സ്റിറ്റ്യൂട്ടും മറ്റും നല്‍കിയ ഹര്‍ജികളില്‍ ആവശ്യപ്പെട്ടത്. ആക്ടിംഗ് ചീഫ് ജസ്റിസ് എന്‍. കെ. സോധി, ജസ്റിസുമാരായ ജെ. ബി. കോശി, എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചാണ് വിധി പറയുന്നത് മാറ്റിവച്ചത്.
ഹര്‍ത്താലുകളെ നേരിടാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഫുള്‍ബെഞ്ചിനെ സര്‍ക്കാര്‍ അറിയിച്ചു. ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ട് ഒടുവിലത്തെ ഹര്‍ത്താലില്‍ അനിഷ്ടസംഭവങ്ങള്‍ കുറയ്ക്കാനായി.
ഹര്‍ത്താലുകള്‍ നടക്കുന്ന അവസരങ്ങളില്‍ സാധാരണ ജീവിതം നിലനിര്‍ത്താന്‍ പാരമിലിട്ടറി സൈന്യത്തിന്റെ സേവനം തേടണമെന്ന നിര്‍ദേശം സര്‍ക്കാരിന് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതേ സമയം ഭരണഘടനയിലെ 355-ാം വകുപ്പ് പ്രകാരം ആഭ്യന്തരകുഴപ്പം ഉണ്ടെങ്കില്‍ മാത്രമേ പാരമിലിട്ടറി സൈന്യത്തിന്റെ സേവനം തേടേണ്ടതുള്ളൂവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications