മാറാട്ട്നിന്ന് വാളുകള്‍ കണ്ടെടുത്തു
കോഴിക്കോട്: ഹിന്ദു-മുസ്ലിം കലാപം നടന്ന കോഴിക്കോട്ടെ മാറാട്ട് കടപ്പുറത്ത് നിന്ന് വീണ്ടും ആയുധങ്ങള്‍ കണ്ടെടുത്തു. മാര്‍ച്ച ബുധനാഴ്ചയാണ് പൊലീസ് ഇവിടെ നിന്ന് ആയുധം കണ്ടെടുത്തത്.
മാറാട് വായനശാലാ ജംഗ്ഷനില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വാളുകള്‍ കണ്ടെത്തിയത്. ഒളിപ്പിച്ച നിലയില്‍ നാല് വാളുകളാണ് കണ്ടെത്തിയത് . ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.
ആയുധങ്ങള്‍ ഇപ്പോള്‍ പൊലീസ്സ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്.
മാറാട്ട് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യം ഉണ്ടോ എന്ന് പൊലീസ് നിരന്തരം പരിശോധിയ്ക്കുന്നുണ്ടായിരുന്നു. പലതവണ ആയുധ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ അന്നൊന്നും ഈ ആയുധം കണ്ടെത്താനായിരുന്നില്ല. അതുകൊണ്ട് ഈ ആയുധം ഇപ്പോള്‍ മാറാട്ടേയ്ക്ക് കൊണ്ടുവന്നതാണോ എന്ന് പൊലീസ് സംശയിയ്ക്കുന്നുണ്ട്.
ഏത് വിഭാഗം സൂക്ഷിച്ച് വച്ച വാളുകളാണ് ഇതെന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications