മക്ഡോവല്‍: സമിതിയെ നിയോഗിക്കും
ആലപ്പുഴ: ചേര്‍ത്തലക്കടുത്ത് വാരനാട്ടിലെ മക്ഡോവല്‍ ഡിസ്റിലറി പുറത്തുവിടുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള കുറിച്ച് പഠിക്കുന്നതിന് ഒരു ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ആരോഗ്യം, വ്യവസായം, ഫിഷറീസ് എന്നീ വകുപ്പുകളിലെയും സംസ്ഥാന മാലിന്യ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥരായിരിക്കും സമിതിയിലെ അംഗങ്ങള്‍.
കായലിന് സമീപമുളള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. മലിനീകരണ പ്രശ്നം അന്വേഷിക്കുന്ന നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്ന് മക്ഡോവല്‍ ഫാക്ടറിയോട് ആദ്യമായി ആവശ്യപ്പെട്ടത് തന്റെ സര്‍ക്കാരാണന്ന് മുഖ്യമന്ത്രി പറഞ്ഞു.
മക്ഡോവല്‍ ഡിസ്റിലറി സ്ഥിതി ചെയ്യുന്നതിന് സമീപമുള്ള കായലില്‍ മീനുകള്‍ ധാരാളമായി ചത്തുപൊങ്ങുന്നുണ്ട്. കായല്‍പ്രദേശത്തെ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായിരിക്കുന്ന മക്ഡോവല്‍ ഡിസ്റിലറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.












Click it and Unblock the Notifications