കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം പമ്പ് ചെയ്യാന്‍ ഇനി പെപ്സിയ്ക്ക് ലൈസന്‍സില്ല

  • By Staff
Google Oneindia Malayalam News

പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സികോള ഫാക്ടറിയ്ക്ക് നല്‍കിയിരുന്ന വെള്ളം പമ്പ് ചെയ്യാനുള്ള ലൈസന്‍സ് പുതുശേരി പഞ്ചായത്ത് റദ്ദാക്കി.

ഈ പ്രദേശത്ത് വരള്‍ച്ച മൂലം കുടിവെള്ളക്ഷാമം രൂക്ഷമായത് കണക്കിലെടുത്താണ് മോട്ടോര്‍ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഐക്യകണ്ഠനേ തീരുമാനിച്ചതെന്ന് പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ജയന്തി പറഞ്ഞു. 20 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു.

കമ്പനിയിലെ ഏഴ് കുഴല്‍ക്കിണറുകളില്‍ നിന്നായി വെള്ളം പമ്പ് ചെയ്യുന്നതിനായാണ് 2000 കുതിരശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്നത്. ഓരോ കുഴല്‍ക്കിണറും 800-1000 അടി ആഴത്തിലുള്ളതാണെന്നും ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ഇതൊരു കാരണമാണെന്നും ജയന്തി പറഞ്ഞു.

പെപ്സി യൂണിറ്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ 2003 മെയ് 15ന് പുതുശേരി പഞ്ചായത്ത് തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് സ്റേ നേടിയ പെപ്സി ഫാക്ടറിയില്‍ ഉത്പാദനം തുടരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X