Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐബിഎസിന് മികച്ച വില്പന സംവിധാനം

തിരുവനന്തപുരം: എയര്‍ലൈന്‍സ് വ്യവസായത്തിനായി സോഫ്റ്റ്വേര്‍ കമ്പനിയായ ഐബിഎസ് വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ്വേര്‍ ഉത്പന്നത്തിന്റെ വില്പനയ്ക്കായി സെന്‍ഡന്റ് ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസുമായി കരാറിലേര്‍പ്പെട്ടു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐബിഎസ് ഓഫീസിലാണ് സോഫ്റ്റ്വേര്‍ വികസിപ്പിച്ചെടുത്തത്. വിമാനയാത്രക്കാര്‍ക്കാര്‍ക്കുള്ള സര്‍വീസുമായി ബന്ധപ്പെട്ട് വികസിപ്പിച്ചെടുത്തതാണ് ഐ-റെസ് എന്ന സോഫ്റ്റ്വേര്‍. യാത്രക്കാരുടെ റിസര്‍വേഷന്‍, ലിസ്റ്, വിമാനനിരക്ക്, ടിക്കറ്റിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അത്യാധുനിക സോഫ്റ്റ്വേര്‍ സൊലൂഷന്‍സിന്റെ മേഖലയിലാണ് ഐബിഎസ് പ്രവര്‍ത്തിക്കുന്നത്.

2001 സപ്തംബറില്‍ തുടങ്ങിയ പുതിയ ഉത്പന്നത്തിന്റെ പദ്ധതി നാല് ഘട്ടം പിന്നിട്ടതായി ഐബിഎസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. കെ. മാത്യൂസ് പറഞ്ഞു. ആറ് ഘട്ടങ്ങള്‍ കൂടി ഇനി പൂര്‍ത്തിയാക്കാനുണ്ട്.

ഉത്പന്നത്തിന്റെ ആദ്യത്തെ വില്പന മൂന്ന് മാസത്തിനുള്ളില്‍ നടക്കുമെന്ന് സെന്റന്റ് വൈസ് പ്രസിഡന്റ് ഫ്ലോ ലുഗ്ലി പറഞ്ഞു. ഒരു അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനിക്കാണ് ഉത്പന്നം ആദ്യമായി വില്‍ക്കുന്നത്. 20 എയര്‍ലൈന്‍ കമ്പനികള്‍ക്ക് വില്‍ക്കാനായാല്‍ ഉത്പന്നം വിപണി കീഴടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐബിഎസുമായി സെന്റന്റ് 10 വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ലാഭം തുല്യമായി വീതിക്കുക എന്ന വ്യവസ്ഥയിലാണ് കരാര്‍.

ഇന്ത്യന്‍ സോഫ്റ്റ്വേര്‍ കമ്പനികള്‍ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+