പരസ്യം: എഐസിസി പരാതി നല്‍കി
ദില്ലി: ചില ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന സോണിയാഗാന്ധിയുടെ വിദേശബന്ധുത്വം വിഷയമാക്കുന്ന പരസ്യം നിരോധിക്കണമെന്ന് എഐസിസി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
ചില ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന കാമാക്ഷി വിദ്യാഭ്യാസ സൊസൈറ്റിയുടെ പരസ്യം ഭരണഘടനാവിരുദ്ധമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും എഐസിസി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള എഐസിസി സംഘമാണ് പരാതി നല്‍കിയത്.
പ്രശ്നം പരിശോധിച്ച് മാര്‍ച്ച് 26 വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
ബിജെപിയിതര രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരം ശേഖരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയ ഗോവയിലെ മനോഹര്‍ പാരികാര്‍ സര്‍ക്കാരിനെതിരെയും എഐസിസി സംഘം പരാതി നല്‍കി.












Click it and Unblock the Notifications