ഗോവിന്ദ തെക്കന്‍ മുംബൈയില്‍
മുംബൈ: ഹിന്ദി ചലച്ചിത്ര നടന്‍ ഗോവിന്ദ തെക്കന്‍ മുംബൈയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കും. രാം നായിക്കാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്നത്.
പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി താന്‍ ഇനി ലോക്കല്‍ തീവണ്ടികളിലും ബസുകളിലും സഞ്ചരിയ്ക്കുമെന്ന് ഗോവിന്ദ മാര്‍ച്ച് 25 വ്യാഴാഴ്ച പറഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ശുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഗോവിന്ദയെ വിളിച്ച് സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം അറിയിച്ചത്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഗുരുദാസ് കാമത്തിനേയും ഗോവിന്ദ വ്യാഴാഴ്ച കണ്ടിരുന്നു.
നേതാ നമ്പര്‍ ഒണ്‍ ആവാന്‍ തനിയ്ക്ക് താല്പര്യമില്ലെന്നും ജനങ്ങളെ സേവിയ്ക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് ഗോവിന്ദ തന്റെ വീട്ടിലെത്തിയ വാര്‍ത്താ ലേഖകരോട് പറഞ്ഞത്.


Click it and Unblock the Notifications