ടാഗോറിന്റെ നോബല്‍ സമ്മാനം മോഷണം പോയി
ശാന്തിനികേതന്‍: രവീന്ദ്രനാഥ ടാഗോറിന്റെ നോബല്‍ സമ്മാനവും വിലമതിക്കാനാവാത്ത മറ്റു ചില വസ്തുക്കളും വിശ്വഭാരതി രവീന്ദ്ര മ്യൂസിയത്തില്‍ നിന്ന് മോഷണം പോയി.
മാര്‍ച്ച് 24 ബുധനാഴ്ച രാത്രി ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്താണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ മ്യൂസിയം ജീവനക്കാരാണ് കവര്‍ച്ച നടന്നത് കണ്ടെത്തിയത്.
ചില സ്വര്‍ണമെഡലുകളും അപൂര്‍വമായ ഛായാചിത്രങ്ങളും മോഷണം പോയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഛായാചിത്രങ്ങള്‍ ഫ്രെയിമുകളില്‍ നിന്ന് ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications