Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ മലയാളികളെ കുറിച്ച് പുതിയ പഠനം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്കുള്ള മലയാളികളുടെ ഒഴുക്കിന്റെ സാമ്പത്തിക ഫലങ്ങളെ കുറിച്ച് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസ് (സിഡിഎസ്) നടത്തുന്ന പുതിയ പഠനം പുതിയ ചില കണ്ടെത്തലുകളുണ്ടാവുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

നേരത്തെ ഈ വിഷയത്തില്‍ സിഡിഎസ് നടത്തിയ പഠനത്തില്‍ വിദേശ മലയാളികളുടെ മൊത്ത വാര്‍ഷിക വരുമാനത്തില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു. വിദേശ മലയാളികളുടെ വാര്‍ഷിക വരുമാനം 1998ല്‍ 12100 കോടിയായിരുന്ന സ്ഥാനത്ത് 2000ല്‍ 15100 കോടിയായി വര്‍ധിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. 2004ഓടെ വിദേശ മലയാളികളുടെ വാര്‍ഷിക വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാവുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തലെന്നാണ് സൂചന.

മുമ്പ് നടത്തിയ പഠനത്തില്‍ സൗദി അറേബ്യയില്‍ 5,19,00 മലയാളികളും യുഎഇയില്‍ 4,05,000 മലയാളികളും താമസിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ സൗദിയില്‍ കൂടുതല്‍ ജോലികള്‍ പ്രാദേശികവല്‍ക്കരിച്ചതോടെ സൗദിയിലേതിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ യുഎഇയിലാണ് താമസിക്കുന്നതെന്ന കണ്ടെത്തലാണ് പുതിയ പഠനത്തില്‍.

മുന്‍പഠനത്തില്‍ 3,01,807 മലയാളികള്‍ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ടെന്ന് പറയുന്നു. പുതിയ പഠനത്തില്‍ ഇത് കൂടാന്‍ സാധ്യതയുണ്ട്.

1999ല്‍ നടത്തിയ പഠനത്തില്‍ 13.60 ലക്ഷം മലയാളികള്‍ വിദേശത്ത് താമസിക്കുന്നുണ്ടെന്നും വിദേശത്ത് താമസിച്ചിരുന്ന 7,39,245 പേര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+