സാമൂഹിക നീതിക്കായി എന്‍എസ്എസ്
കോഴിക്കോട്: ഏപ്രില്‍ 10ന് നടക്കുന്ന കോഴിക്കോട് താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ശക്തിപ്രകടനത്തില്‍ സാമൂഹിക നീതിക്കായുള്ള പ്രഖ്യാപനം നടത്തുമെന്ന് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി. കെ. പത്മനാഭന്‍ നമ്പ്യാര്‍, സെക്രട്ടറി വി. പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ന്യൂനപക്ഷങ്ങളും പിന്നോക്ക സമുദായങ്ങളും തങ്ങളുടെ സംഘടനാശേഷി ഉപയോഗിച്ച് അമിതമായ അവകാശങ്ങള്‍ നേടിയെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് പോലും അഭിപ്രായമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യത്തോടുള്ള എതിര്‍പ്പ് എന്‍ എസ് എസ് കണ്‍വെന്‍ഷനില്‍ വ്യക്തമാക്കും. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പകരം വിവിധ പിന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യം സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് സര്‍വെ നടത്തിപ്പിക്കണമെന്നാണ് എന്‍എസ് ആവശ്യപ്പെടുന്നത്.
സുപ്രിം കോടതി നിര്‍ദേശ പ്രകാരം നിയമിച്ച ജോസഫ് കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാത്ത സര്‍ക്കാര്‍ നരേന്ദ്രന്‍ കമ്മിഷനെ നിയമിച്ചത് കോടതിയലക്ഷ്യമാണെന്ന കാഴ്ചപ്പാടാണ് എന്‍എസിഎസിനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications