Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളയില്‍ പത്മജ വിളിച്ച യോഗം അലങ്കോലപ്പെട്ടു

മാള: ലീഡറുടെ തട്ടകത്തില്‍ തന്നെ മകള്‍ പത്മജയ്ക്ക് തിരിച്ചടി. പല തവണ കെ. കരുണാകരന്‍ മത്സരിച്ച് ജയിച്ച മാള നിയോജക മണ്ഡലത്തില്‍ പത്മജ വിളിച്ച യോഗം അലങ്കോലപ്പെട്ടു.

മുകുന്ദപുരത്ത് നിന്ന് മത്സരിയ്ക്കുന്ന പത്മജ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശദീകരിയ്ക്കാനായാണ് മാളയില്‍ യോഗം വിളിച്ചത്. മാളയില്‍ ഇത് ആദ്യമായാണ് പത്മജ യോഗം വിളിയ്ക്കുന്നത്. മാര്‍ച്ച് 24 ബുധനാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം പത്മജ വിളിച്ച് ചേര്‍ത്തത്. ഐ വിഭാഗക്കാരും ഐ വിരുദ്ധരും തമ്മിലുള്ള വഴക്കാണ് യോഗം കലങ്ങാന്‍ കാരണമായത്. വാക്കേറ്റത്തില്‍ തുടങ്ങി അത് ഉന്തിലും തള്ളിലുമാണ് അവസാനിച്ചത്.

മാളയില്‍ പത്മജയുടെ തിരഞ്ഞെടുപ്പ് യോഗം നടത്തുന്നതിനെതിരെ നേരത്തേ തന്നെ ഐ വിരുദ്ധ വിഭാഗം തിരിഞ്ഞിരുന്നു. ഇതറിഞ്ഞ് യോഗം ഭംഗിയായി നടത്തുക എന്ന ലക്ഷ്യത്തോടെ നേരത്തേ തന്നെ എം.എല്‍.എ. ആയ ടി.യു. രാധാകൃഷ്ണനും പത്മജയും സ്ഥലത്ത് എത്തി. യോഗം നടത്താനുള്ള തയാറെടുപ്പുകള്‍ക്ക് നേതൃത്ത്വം നല്‍കി. തുടര്‍ന്ന് പത്മജ പ്രസംഗം തുടങ്ങിയപ്പോഴാണ് 50 ലേറെ വരുന്ന ഐ വിരുദ്ധര്‍ സ്ഥലത്ത് എത്തിയത്. പത്മജയുടെ പ്രസംഗ ശേഷം തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ അറിയിയ്ക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു. പത്മജ അത് സമ്മതിച്ചു.

മാള നിയോജക മണ്ഡലത്തില്‍ ഭരണതലത്തിലും നേതൃത്വ-സംഘടനാ തലത്തിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും കരാറുകളും ധാരണകളും നടപ്പിലാക്കുകയും ചെയ്യണമെന്ന് വിരുദ്ധപക്ഷം ആവശ്യപ്പെട്ടു. ശാരീരികാസ്വാസ്ഥ്യവും പ്രായാധിക്യവുംമൂലം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കാത്ത മാള, ആളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ വര്‍ഗീസ് പെരേപ്പാടന്‍, ജോസ് പി.കളത്തിങ്കല്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുക, എംഎല്‍എ ടി.യു.രാധാകൃഷ്ണന്റെ പാര്‍ട്ടിക്കു ഗുണം ചെയ്യാത്ത ഏകാധിപത്യ നടപടി അവസാനിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുക, എറണാകുളം ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റപ്പോള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നു നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിരുദ്ധപക്ഷം ഉയിച്ചത്.

കരുണാകര വിരുദ്ധര്‍ സംസാരിച്ചുകഴിഞ്ഞയുടനെ ഐ ഗ്രൂപ്പുകാരനായ ഒരാള്‍ വിരുദ്ധരെ അസഭ്യം പറയുകയും ഓഫീസില്‍നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. അസഭ്യം പറഞ്ഞയാളെ ചോദ്യം ചെയ്യാന്‍ ഐ വിരുദ്ധ പക്ഷക്കാര്‍ തുനിഞ്ഞതോടെ ഐ ഗ്രൂപ്പിലെ മറ്റു പലരും രംഗത്തുവന്നു. തുടര്‍ന്നാണ് വാക്ക് കൊണ്ടുള്ള കളി കൈകൊണ്ടുള്ള കളിയായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+