ശരത്ചന്ദ്രപ്രസാദ് നിരാഹാരം തുടങ്ങി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ശരത്ചന്ദ്രപ്രസാദ് ഇന്ദിരാഭവന് മുന്നില്‍ നിരാഹാര സത്യസ്രഹം തുടങ്ങി.
കോണ്‍ഗ്രസിലെ കാട്ടുനീതിയില്‍ പ്രതിഷേധിച്ച് മരണം വരെ നിരാഹാരം കിടക്കുമെന്ന് ശരത്ചന്ദ്രപ്രസാദ് മാര്‍ച്ച് 25 വ്യാഴാഴ്ച രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച തന്നെയാണ് ശരത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പണ്ട് ചെയ്തത്.
സോണിയാഗാന്ധിയെ മദാമ്മ എന്ന് വിളിക്കുകയും മുഖ്യമന്ത്രി എ. കെ. ആന്റണിയെ അധിക്ഷേപിക്കുകയും ചെയ്ത മുരളീധരനെതിരെ സ്വീകരിക്കാത്ത നടപടി തനിക്കെതിരെ സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.
പ്രശ്നം അച്ചടക്ക സമിതിക്ക് വിട്ടാല്‍ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും ഇപ്പോള്‍ തെളിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ശരത് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications