ശരത്ചന്ദ്രപ്രസാദ് നിരാഹാരത്തിന്
തിരുവനന്തപുരം: കെ. മുരളീധരനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ തന്നെയും രാജ്മോഹന്‍ ഉണ്ണിത്താനെയും സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ദിരാഭവന് മുന്നില്‍ നിരാഹാര സത്യസ്രഹം ആരംഭിക്കുമെന്ന് ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.
മാര്‍ച്ച് 25 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശരത്ചന്ദ്രപ്രസാദ്. രാജ്മോഹന്‍ ഉണ്ണിത്താനെയും തന്നെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തുവെന്ന അറിയിപ്പിന് പിന്നാലെയാണ് ശരത്ചന്ദ്രപ്രസാദ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.
മരണം വരെ നിരാഹാരം കിടക്കുമെന്നും അല്പസമയത്തിനുള്ളില്‍ നിരാഹാരം ആരംഭിക്കുമെന്നും ശരത് പറഞ്ഞു.
കെ. മുരളീധരന് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്ന സമ്പ്രദായത്തില്‍ പ്രതിഷേധിച്ചാണ് താന്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications