എസ്.എസ്.എല്‍.സി. പരീക്ഷ അവസാനിചു: മൂല്യനിര്‍ണയ ക്യാമ്പുകള്‍ രണ്ടുമുതല്‍
തിരുവനന്തപുരം: മാര്‍ച്ച് പത്തിന് തുടങ്ങിയ പത്താം ക്ലാസ് പരീക്ഷ അവസാനിച്ചു.
റാങ്ക് പ്രഖ്യാപിയ്ക്കുന്ന അവസാന പരീക്ഷ എന്നതാണ് ഈ വര്‍ഷത്തെ പരീക്ഷയുടെ പ്രത്യേകത. എത്രയും പെട്ടെന്ന് പരീക്ഷാ ഫലം പ്രഖ്യാപിയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ ഭവനില്‍ ആരംഭിച്ചുകഴിഞ്ഞു.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ രണ്ട് മുതല്‍ 23 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണയ ക്യാമ്പുകള്‍ നാല് മേഖലകളിലായാണ് നടക്കുന്നത്. ഓരോ മേഖലയിലും കുറഞ്ഞത് 12 കേന്ദ്രങ്ങള്‍ ഉണ്ടാകും. മൊത്തം 49 മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. 15,000 അധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
മാര്‍ക്ക് ലിസ്റുകള്‍ കിട്ടുന്ന മുറയ്ക്ക് മാര്‍ക്ക് ചേര്‍ത്ത് തുടങ്ങും. 550നു മേല്‍ മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കും. മെയ് 15 ഓടെ ഫലപ്രഖ്യാപനവും ഉണ്ടാകും.
6,19,776 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 36,416 വിദ്യാര്‍ഥികള്‍ ഇക്കുറി അധികമായി പരീക്ഷ എഴുതി.
അടുത്തവര്‍ഷം മുതല്‍ ഗ്രേഡിങ്ങ് സമ്പ്രദായത്തിലാണ് എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുക.












Click it and Unblock the Notifications