Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴുക്കുചാലില്‍ നിന്നെത്തിയ സര്‍ട്ടിഫിക്കറ്റ്

പൂന: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ശാന്ത് തുക്കാറാം എന്ന മറാത്തി ചിത്രം 1937ലെ വെനീസ് ചലച്ചിത്ര മേളയില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് പൂനയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യയിലെത്തിയത് അഴുക്കുചാല്‍ വഴി.

മലയാള ചലച്ചിത്ര ഛായാഗ്രാഹകനും പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥിയുമായ സണ്ണി ജോസഫിന് പൂനയില്‍ പഠിക്കുന്ന കാലത്താണ് അഴുക്കുചാലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ദേശീയ താത്പര്യം കണക്കിലെടുത്ത് മാര്‍ച്ച് 23 ചൊവാഴ്ച സണ്ണി ജോസഫ് ഫിലിം ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യയുടെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് ഏല്പിച്ചു.

1979ല്‍ ലോ കോളജ് റോഡിലെ അഴുക്കുചാലില്‍ നിന്നാണ് സണ്ണി ജോസഫിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അഴുക്കുചാലില്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയപ്പോള്‍ താന്‍ സ്തബ്ധനായി പോയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

അത് ആര്‍ക്കും കൊടുക്കാന്‍ വര്‍ഷങ്ങളോളം തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എങ്കിലും കഴിഞ്ഞ വര്‍ഷം ദേശീയ ഫിലിം ആര്‍ക്കൈവ്സില്‍ സര്‍ട്ടിഫിക്കറ്റ് ഏല്പിക്കാന്‍ താന്‍ തീരുമാനിച്ചു- സണ്ണി ജോസഫ് പറഞ്ഞു.

എങ്ങനെയാണ് റോഡരുകിലെ അഴുക്കുചാലില്‍ സര്‍ട്ടിഫിക്കറ്റ് വന്നതെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ ഫിലിം ആര്‍ക്കൈവ്സില്‍ ചില്ല് ഫ്രെയ്മിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കുകയാണ്.

2003 ഡിസംബറില്‍ കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രമേള നടക്കുന്നതിനിടയില്‍ ഒരു മദ്യസല്‍ക്കാരത്തിനിടയിലാണ് സണ്ണി ജോസഫ് തന്റെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റിനെ പറ്റി പറഞ്ഞതെന്ന് ഫിലിം ആര്‍ക്കൈവ്സ് ഡയറക്ടര്‍ കെ. എസ്. ശശിധരന്‍ പറഞ്ഞു. ചൊവാഴ്ച സണ്ണി ജോസഫ് ഫിലിം ആര്‍ക്കൈവ്സില്‍ വന്ന് സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതുവരെ അക്കാര്യം താന്‍ മറന്നുപോയിരുന്നുവെന്നും ശശിധരന്‍ പറഞ്ഞു.

വിഷ്ണുപഥ് ഡാംലെയും ഷെയ്ക്ക് ഫട്ടേലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ശാന്ത് തുക്കാറാം വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ചിത്രമാണ്. 1937ലാണ് വെനീസ് ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. ചലച്ചിത്രാനുഭവത്തിന്റെ ചില അസാധാരണമായ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത് കൊരുത്തെടുത്ത സിനിമയായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+