പ്രതിപക്ഷത്തിന് വടി നല്‍കി: തങ്കച്ചന്‍
കൊച്ചി: രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും തിരഞ്ഞെടുപ്പ് വേളയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷത്തിന്റെ കൈയില്‍ വടി നല്‍കിയതിന് തുല്യമാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പറഞ്ഞു.
മാര്‍ച്ച് 25 വ്യാഴാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
കഴിഞ്ഞ ഫിബ്രവരി 23ന് ഉണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ആരോപണം ഉന്നയിക്കരുതെന്ന ധാരണയാണ് രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും പരസ്പരം ലംഘിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്‍ഥിയായ കെ. മുരളീധരനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത് ഗൗരവമായ അച്ചടക്ക ലംഘനമാണ്.
കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ ഇരുനേതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടിക്ക് തീരുമാനിച്ചത്.
മുരളീധരന്റെ സഹയാത്രികനായിരുന്ന ഒരു നേതാവ് ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തെ തള്ളിപ്പറയുന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications