ഉണ്ണിത്താനും ശരത്തിനും സസ്പെന്‍ഷന്‍
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
മന്ത്രി കെ. മുരളീധരനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ കെപിസിസി തീരുമാനിച്ചത്.
ഇരുവരെയും താത്കാലികമായി സസ്പെന്റ് ചെയ്തതിന് ശേഷം പ്രശ്നം അച്ചടക്ക സമിതിക്ക് വിടാനാണ് കെപിസിസിയുടെ തീരുമാനം. മുരളീധരന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ഇരുനേതാക്കളെയും സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. നടപടി വേണ്ടെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും കരുണാകരവിരുദ്ധരും അഭിപ്രായപ്പെട്ടിരുന്നു.
കെപിസിസി ഇരുവര്‍ക്കും നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ച ഇരുവരും നോട്ടീസിന് മറുപടി നല്‍കി. തങ്ങള്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും അതേ സമയം ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ഇരുവരും മറുപടിയില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications