Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയുടെ ആദ്യ ഘട്ടം ഭാരത് ഉദയ യാത്ര വെള്ളിയാഴ്ച സമാപിക്കും

അമൃത്സര്‍: ഉപപ്രധാനി എല്‍. കെ. അദ്വാനിയുടെ ഭാരത് ഉദയ യാത്ര മാര്‍ച്ച് 26 വെള്ളിയാഴ്ച അമൃത്സറില്‍ സമാപിക്കും. അമൃത്സറിലെ പ്രസിദ്ധമായ സിക്ക് സുവര്‍ണ ക്ഷേത്രത്തില്‍ അദ്വാനി നടത്തുന്ന സന്ദര്‍ശനത്തോടെയാണ് യാത്ര സമാപിക്കുന്നത്.

അമൃത്സറില്‍ നടക്കുന്ന റാലിയില്‍ എല്‍. കെ. അദ്വാനിയോടൊപ്പം പ്രധാനമന്ത്രി എ. ബി. വാജ്പേയി പങ്കെടുക്കും.

മാര്‍ച്ച് 10നാണ് കന്യാകുമാരില്‍ നിന്ന് അദ്വാനിയുടെ ഭാരത് ഉദയ യാത്ര തുടങ്ങിയത്. ഭാരത് ഉദയ് യാത്രയുടെ രണ്ടാം ഘട്ടം മാര്‍ച്ച് 30ന് ഗുജറാത്തിലെ പോര്‍പന്തറില്‍ നിന്ന് ആരംഭിക്കും.

ഭാരത് ഉദയ് യാത്രയുടെ ഒന്നാം ഘട്ടത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച അദ്വാനി പത്താന്‍ കോട്ട് നിന്നും അമൃത്സറിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രിമാരായ വിനോദ് ഖന്ന, പഞ്ചാബ് ബിജെപി പ്രസിഡന്റ് അവിനാഷ് റായി ഖന്ന എന്നിവര്‍ അദ്വാനിയെ അനുഗമിക്കുന്നുണ്ട്.

അതിനിടെ ഒരു സംഘം ശിരോമണി അകാലിദള്‍ പ്രവര്‍ത്തകര്‍ അദ്വാനിയുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചു. ഒരു ഗുരുദ്വാരയില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകരാണ് പത്താന്‍ കോട്ടില്‍ നിന്നും അമൃത്സറിലേക്ക് പോവുന്ന അദ്വാനിയുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ നീക്കം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+