Get Updates
Get notified of breaking news, exclusive insights, and must-see stories!

10.75 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും

ദില്ലി: പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെമ്പാടുമായി 10.75 ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് ഉപ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. എന്‍. ഝാ പറഞ്ഞു.

ആദ്യമായാണ് പൊതുതിരഞ്ഞെടുപ്പില്‍ ഇത്രയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വാര്‍ത്താ ലേഖകരോട് വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഝാ.

ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശ്, കര്‍ണാടകം, ഒറീസ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഓരോ ബൂത്തിലും രണ്ട് വീതം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും.

നാലോ അഞ്ചോ മണിക്കൂറുകള്‍ക്കുള്ളില്‍ വോട്ടെണ്ണില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാവും. മെയ് 13 ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ ചിത്രം ലഭിക്കും.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ വോട്ടെടുപ്പിന്റെ ഒരാഴ്ച മുമ്പ് പോളിംഗ് ഏജന്റുമാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് കാട്ടിക്കൊടുക്കും.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഹ്രസ്വചിത്രങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും കമ്മിഷന് പദ്ധതിയുണ്ടെന്ന് ഝാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+