ആന്റണി കരുണാകരനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി കെ. കരുണാകരനുമായി മാര്‍ച്ച് 26 വെള്ളിയാഴ്ച ചര്‍ച്ച നടത്തി.
കരുണാകരന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ആന്റണി കരുണാകരന്റെ വീട്ടിലെത്തിയത്.
രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തതു സംബന്ധിച്ച് ഇരുവരും വിലയിരുത്തല്‍ നടത്തിയെന്നാണ് അറിയുന്നത്.
കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ചരമവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് വെള്ളിയാഴ്ച ആന്റണി കരുണാകരന്റെ വീട്ടിലെത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.












Click it and Unblock the Notifications