കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പൊലീസ് സ്റേഷന്‍ പരിധിയിലുള്ള പൂന്തി റോഡില്‍ ആയുധധാരികളായ നാലംഗസംഘം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

അക്രമത്തില്‍ അഞ്ച് ഓട്ടോറിക്ഷകള്‍ക്കും രണ്ട് കാറുകള്‍ക്കും കേടുപാട് പറ്റി. കാല്‍നടയാത്രക്കാരെയും നാലംഗസംഘം ആക്രമിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും ചില്ലുകള്‍ തകര്‍ത്തു.

ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്. മെഡിക്കല്‍ കോളജ് പ്രദേശത്തു നിന്നും മാലിദ്വീപുകാരായ യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണങ്ങള്‍ക്ക് വഴിവച്ചത്.

മെഡിക്കല്‍ കോളജ് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മാലിദ്വീപുകാരായ യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ച് മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ചികിത്സക്കായെത്തുന്ന മാലിദ്വീപുകാരില്‍ നിന്ന് നല്ല തുക കൂലിയായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കാറുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെയും ആയുധധാരികള്‍ ആക്രമിച്ചു.

അക്രമത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ചെന്നിലോട് കോളനിയില്‍ പൊലീസ് റെയ്ഡ് നടത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ ലിനേഷി(20)നെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തു. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X