Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോയും രവിയും പട്ടേലിനെ കണ്ടു

ദില്ലി: രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും സസ്പെന്റ് ചെയ്ത കെപിസിസിയുടെ നടപടിയുടെ പശ്ചാത്തലത്തില്‍ പി. സി. ചാക്കോയും എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ട് ചര്‍ച്ച നടത്തി. ഇരുവരും പ്രത്യേകമായാണ് പട്ടേലിനെ കണ്ട് ചര്‍ച്ച നടത്തിയത്.

ഇരുനേതാക്കളെയും സസ്പെന്റ് ചെയ്ത നടപടി കേരളത്തിലെ ഒരു ഗ്രൂപ്പിന്റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് ചാക്കോ പട്ടേലിനെ അറിയിച്ചു. നേരത്തെ അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ ഇപ്പോള്‍ രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് ശരിയല്ലെന്ന് രവിയും പട്ടേലുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

കരുണാകരന്റെ വീട്ടില്‍ നടന്ന ഗ്രൂപ്പ് യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ആ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന് നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് ചാക്കോ പറഞ്ഞു.

കേരളത്തിലെ എല്ലാ നേതാക്കളുമായും ആലോചിച്ചാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് തങ്കച്ചന്‍ പറയുന്നതെങ്കിലും പല നേതാക്കളും പട്ടേലിനെ ഫോണില്‍ വിളിച്ച് വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് ചാക്കോ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+