Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ക്രിസ്ത്യന്‍ വികാരികള്‍ ബിജെപിയില്‍ ചേര്‍ന്നു

കോട്ടയം: നാല് ക്രൈസ്തവ പുരോഹിതന്മാര്‍ ബിജെപിയില്‍ ചേര്‍ന്നു. എതിര്‍പ്പുകളെ അവഗണിച്ചാണ് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് പുരോഹിതന്മാരായ റെവ. എബ്രഹാം തോമസും റെവ. തോമസ് ഡേവിഡും പറഞ്ഞു.

വീട്ടുകാരും പള്ളിയും ബിജെപിയില്‍ ചേരുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് എബ്രഹാം തോമസ് പറഞ്ഞു. രണ്ട് ദശകകാലം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച എബ്രഹാം സ്വമേധയാ പിരിഞ്ഞുവന്നതിന് ശേഷമാണ് പൗരോഹിത്യ ജീവിതത്തിലേക്ക് കടന്നത്.

ബിജെപിയുടെ നേതൃത്വം മെച്ചപ്പെട്ടതാണെന്നും സുഖാനുഭൂതി സൃഷ്ടിച്ച ഭരണമാണ് അവര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിനുണ്ടാക്കിവച്ച നഷ്ടങ്ങളും തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ പല ക്രൈസ്തവ സുഹൃത്തുക്കളും തന്നോട് ചോദിച്ചത് ഗ്രഹാം സ്റെയ്ന്‍സ് വധിക്കപ്പെട്ട സംഭവം മറന്നുപോയോ എന്നാണ്. എന്നാല്‍ ചില വ്യക്തികള്‍ ചെയ്ത അതിക്രമത്തില്‍ ബിജെപിക്ക് എന്ത് പങ്കാണുള്ളത്? ബിജെപിയെ യാതൊരു കാരണവുമില്ലാതെ അവര്‍ കുറ്റപ്പെടുത്തുകയാണ്- അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് കെ. ജി. മാരാറുടെ അടുത്ത സുഹൃത്തായിരുന്നു താനെന്നും മരണക്കിടക്കയില്‍ വച്ച് തന്നോട് അദ്ദേഹം ബിജെപിയില്‍ ചേരണമെന്ന് പറഞ്ഞിരുന്നുവെന്നും തോമസ് ഡേവിഡ് പറഞ്ഞു.

നരസിംഹറാവു സര്‍ക്കാരിന്റെ കോണ്‍ഗ്രസ് ഭരണകാലത്തേതിനേക്കാള്‍ വര്‍ഗീയ കലാപങ്ങള്‍ പകുതിയോളം കുറച്ചുകൊണ്ടുവരാന്‍ വാജ്പേയി സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+