Get Updates
Get notified of breaking news, exclusive insights, and must-see stories!

കടബാധ്യത: ആത്മഹത്യ ഏറുന്നു

പാലക്കാട്: പാലക്കാട് ജില്ലയില്‍ വരള്‍ച്ചകാരണം വിഷമിയ്ക്കുന്ന കര്‍ഷകരുടെ ആത്മഹത്യ കൂടുകയാണ്. ഇതുവരെ ഇവിടെ കടം കാരണം ആത്മഹത്യ ചെയ്തത് 16 കര്‍ഷകരാണ്.

വരള്‍ച്ചകാരണ് കൃഷി നശിച്ചതുകൊണ്ട് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാവാത്തതാണ് പ്രധാന പ്രശ്നം. പലരും ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായി സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം വായ്പയ്ക്ക് വാങ്ങി. അവരുടെ പീഡനം സഹിയ്ക്കാനാവാതെയാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചിറ്റൂര്‍ നരങ്കുഴി വടക്കേപ്പാടം ജയപാലന്‍ (45) മരിച്ചതോടെയാണ് മൂന്ന് വര്‍ഷത്തിനിടെ തീരാക്കടങ്ങളുടെ ദുരിതത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് ചിറ്റൂരില്‍ മണല്‍ത്തോട് ശിവദാസ് (40) കടബാധ്യത സഹിക്കനാവാതെ ആത്മഹത്യ ചെയ്തിരുന്നു. കോട്ടായി കരിയങ്കോട് വേലായുധന്‍, എലപ്പുള്ളി നൊച്ചിക്കാട്ട് സി. കൃഷ്ണന്‍, അഗളി മൂച്ചിക്കടവില്‍ സി.കെ. ബേബി, നെന്മാറയിലെ ഇഞ്ചിക്കര്‍ഷകന്‍ ര മേഷ്, വണ്ണാമട കരടിപ്പാറ കളത്തില്‍ മുഹമ്മദ് ഇക്ബാല്‍... നെല്ലറയില്‍ ജീവിതം ഹോമിച്ചവരുടെ എണ്ണം തുടരുകയാണ്.

ജില്ലയില്‍ മലമ്പുഴ, വാളയാര്‍, ചിറ്റൂര്‍ പുഴ പരിധിയില്‍ 70,000 കര്‍ഷകരുടെ നെല്‍പ്പാടങ്ങളാണ് വെള്ളം കിട്ടാതെ കരിഞ്ഞിരിക്കുന്നത്. പതിനായിരത്തിലേറെ കര്‍ഷകര്‍ കടബാധ്യതമൂലം ദുരിതമനുഭവിക്കുന്നു.

കഴിഞ്ഞ ദിവസം ചിറ്റൂര്‍ നരംകുഴി വടക്കേപ്പാടം ജയരാജന്റെ മകന്‍ ജയപാലന്‍ (45) ആണ് തൃശ്ശൂര്‍ കുതിരാന്‍ ഇരുമ്പുപാലത്തിനു സമീപമുള്ള മരത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിമരിച്ചത്. മാര്‍ച്ച് 22 തിങ്കളാഴ്ച രാവില കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിനെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ജയപാലന്‍. രണ്ടു ദിവസമായി കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു. ഇതിനിടെ അജ്ഞാത മൃതദേഹത്തിന്റെ ചിത്രം പത്രങ്ങളില്‍ കണ്ട ബന്ധുക്കള്‍ തൃശ്ശൂര്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തി ജഡം തിരിച്ചറിയുകയായിരുന്നു.

ചൊവാഴ്ച രാവിലെയാണ് ഇരുമ്പുപാലത്തിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് പോലീസ് ജഡം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

ഒന്നര ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്ന ജയപാലന്റെയും കുടുംബത്തിന്റെയും ഏകവരുമാനമാര്‍ഗം കൃഷിയായിരുന്നു. ജലക്ഷാമം കാരണം കഴിഞ്ഞ രണ്ട് വിള നെല്‍കൃഷി ഉണങ്ങിനശിച്ചിരുന്നു. ഇതിനിടയില്‍ ചിറ്റൂര്‍ സഹകരണബാങ്കില്‍നിന്ന് എടുത്ത 30,000 രൂപയുടെ വായ്പ 60,000 രൂപയായി ഉയര്‍ന്നു. ബാങ്കില്‍നിന്ന് മൂന്നു തവണ വായ്പ തിരിച്ചടയ്ക്കാന്‍ നോട്ടീസ് വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ജയപാലന്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് സഹോദരന്‍ ദയാനന്ദന്‍ പറഞ്ഞു.

ജയപാലന്റെ കൃഷിയോടൊപ്പം പ്രദേശത്തെ നിരവധി ഏക്കര്‍ നെല്‍കൃഷി വെള്ളം കിട്ടാതെ ഉണങ്ങിനശിച്ചിരുന്നു. കൃഷി രക്ഷപ്പെട്ടെങ്കില്‍ കടം തിരിച്ചടയ്ക്കാന്‍ കഴിയുമായിരുന്നെന്ന് ജയപാലന്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+