തങ്കച്ചന്‍ പുറത്തു പോവണം: ഉണ്ണിത്താന്‍
തിരുവനന്തപുരം: ഫിബ്രവരി 23ന് ഉണ്ടാക്കിയ സംസ്ഥാനത്തിലെ കോണ്‍ഗ്രസിലെ വിവധ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാക്കിയ ധാരണ ലംഘിച്ച കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പുറത്തുപോവണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഫിബ്രവരി 23ന് ഉണ്ടാക്കിയ ധാരണ ലംഘിച്ചുവെന്നതിന്റെ പേരിലാണ് തന്നെയും ശരത്ചന്ദ്രപ്രസാദിനെയും സസ്പെന്റ് ചെയ്തതെന്നാണ് തങ്കച്ചന്‍ പറയുന്നത്. ഫിബ്രവരി 23ന് ഉണ്ടാക്കിയ ധാരണ പ്രകാരം ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. അതു ലംഘിച്ച് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത തങ്കച്ചനാണ് ആദ്യം പുറത്തു പോവേണ്ടത്.
മാര്‍ച്ച് 26 വെള്ളിയാഴ്ച ഇന്ദിരാഭവന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന ശരത്ചന്ദ്രപ്രസാദിനെ സന്ദര്‍ശിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
തങ്കച്ചന്റെ നടപടിക്കെതിരെ ഹൈക്കമാന്റിന് അപ്പീല്‍ നല്‍കും. തങ്ങള്‍ക്കെതിരായ നടപടിയുടെ കാര്യത്തില്‍ തങ്കച്ചന്‍ ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications