പേര് ഉണ്ണിത്താന്‍ വെളിപ്പെടുത്തട്ടെ: വി. എസ്
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കെ. മുരളീധരന്‍ ഏത് സിപിഎം നേതാവുമായാണ് ചര്‍ച്ച നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും ആരോപണം നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ നേതാവിന്റെ പേര് വെളിപ്പെടുത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
മാര്‍ച്ച് 26 വെള്ളിയാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയാം. കെ. കരുണാകരന്റെ ഉപദേശം കേള്‍ക്കാതെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരഞ്ഞിരിക്കുന്നത്- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications