ബിഎസ്എന്‍എല്‍ ബുക്കിംഗ് വീണ്ടും തുടങ്ങി
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കിയ എക്സല്‍ പ്രീപെയ്ഡ് കണക്ഷന് വേണ്ടിയുള്ള ബുക്കിംഗ് ഏതാനും ദിവസത്തേക്ക് പുനരാരംഭിച്ചു. ബിഎസ്എന്‍എല്ലിന്റെ സ്റാച്യുവിലെ സെല്‍വണ്‍ കസ്റമര്‍ സര്‍വീസ് സെന്ററില്‍ മാര്‍ച്ച് 25 വെള്ളിയാഴ്ച ബുക്കിംഗ് വീണ്ടും തുടങ്ങി. മാര്‍ച്ച് 31 വരെ ബുക്കിംഗ് ചെയ്യാം.
എക്സല്‍ പ്രീ പെയ്ഡ് കണക്ഷന് വേണ്ടിയുള്ള ബുക്കിംഗ് മാര്‍ച്ച് 10ന് ആണ് നിര്‍ത്തലാക്കിയത്. തിരുവനന്തപുരം ഏരിയയില്‍ 23,000 എക്സല്‍ കണക്ഷനാണ് അനുവദിച്ചിരുന്നത്. ഇതില്‍ 8000 ബുക്കിംഗുകള്‍ ബിഎസ്എന്‍എല്ലിനും 15000 ബുക്കിംഗുകള്‍ ജില്ലയിലെ നാല് ഡീലര്‍മാര്‍ക്കുമായിരുന്നു.
വിറ്റുപോവാത്ത 5000 ബുക്കിംഗുകള്‍ ഡീലര്‍മാര്‍ കസ്റമര്‍ സര്‍വീസ് സെന്റര്‍ തിരിച്ചേല്പിച്ചു. ഇവയിലേക്കുള്ള ബുക്കിംഗാണ് ഇപ്പോള്‍ നടത്തുന്നത്.
ബിഎസ്എന്‍എല്ലിന്റെ വെയ്റ്റിംഗ് ലിസ്റിലുള്ള 8000 പേര്‍ക്ക് മാത്രമേ ഇപ്പോള്‍ കണക്ഷന്‍ നല്‍കുകയുള്ളൂ. ഏപ്രിലില്‍ നെറ്റ്വര്‍ക്ക് വിപുലീകരണം പൂര്‍ത്തിയാവുമ്പോള്‍ മാത്രമേ ബാക്കിയുള്ളവര്‍ക്ക് കണക്ഷന്‍ ലഭിക്കൂ.
70 രൂപയുടെയും 150 രൂപയുടെയും റീചാര്‍ജ് കൂപ്പണുകള്‍ ബിഎസ്എന്‍എല്‍ പുതുതായി പുറത്തിറക്കിയിട്ടുണ്ട്. 70 രൂപയുടെ കൂപ്പണിന് 38 രൂപയുടെ സംസാര സമയമുണ്ടാവും. ഏഴ് ദിവസം വരെ ഉപയോഗിക്കാം. 150 രൂപയുടെ കൂപ്പണിന് 85 രൂപയുടെ സംസാരമസമയമുണ്ട്. 15 ദിവസം വരെ ഉപയോഗിക്കാം.












Click it and Unblock the Notifications