രാഹുലിനെതിരെ രാം വിലാസ് വേദാന്തി, സോണിയയ്ക്കെതിരെ ഗിരീഷ് പണ്ഡെ
ദില്ലി: അമേതിയില്‍ മത്സരിയ്ക്കുന്ന രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബി ജെ പി വി എച്ച് പി നേതാവും മുന്‍ എം പിയുമായ രാം വിലാസ് വേദാന്തിയെ മത്സരിപ്പിയ്ക്കും. റായ്ബറിേലിയില്‍ സോണിയയ്ക്കെതിരെ മത്സരിയ്ക്കുന്നത് മുന്‍ എം എല്‍ എ ഗിരീഷ് നാരായണ പാണ്ഡെയാണ്.
കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന നടന്‍ ധര്‍മ്മേന്ദ്ര രാജസ്ഥാനിലെ ബിക്കാനിറില്‍ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കും. മാര്‍ച്ച് 27 ശനിയാഴ്ച പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗമാണ് ഇത് തീരുമാനിച്ചത്.












Click it and Unblock the Notifications