പാട്ടിന് ലൈസന്‍സ് യോജിപ്പില്ലെന്ന് എം. ജയചന്ദ്രന്‍
തിരുവനന്തപുരം: ഗാനങ്ങളുടെ റോയല്‍റ്റി പ്രശ്നത്തില്‍ യേശുദാസിന്റെ നിലപാടുകളോട് വിയോജിപ്പെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍.
റോയല്‍റ്റി നല്‍കേണ്ടിവരുന്ന ഘട്ടം വന്നാല്‍ ചെറിയ ചെറിയ ഗാനമേള ട്രൂപ്പുകള്‍ നശിച്ചുപോവുകയായിരിക്കും ഫലമെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദത്തിലെ മാനുഷികവശം പരിഗണിക്കണം. ഗാനമേളകളിലും മറ്റും പാട്ടുപാടി ജീവിക്കുന്ന ഒരു പാട് ഗായകര്‍ ഇവിടെയുണ്ട്. അവരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ചലച്ചിത്ര ഗാനങ്ങളുടെ ശരിയായ അവകാശം ആ സിനിമയുടെ നിര്‍മാതാവിനാണ്.
ഒരു ഗായകനെന്ന നിലയില്‍ താന്‍ ഏറ്റവും ആരാധിക്കുന്നത് യേശുദാസിനെയാണ്. എങ്കിലും റോയല്‍റ്റിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളോട് അഭിപ്രായ വ്യത്യാസമുണ്ട്. ഇന്ന് പല ഗായകര്‍ക്കും ആവശ്യത്തിലധികം മാധ്യമങ്ങളിലൂടെ പ്രസക്തി കൈവരുന്നുണ്ട്. ശബ്ദം നന്നാക്കുന്നതിന് ഏറ്റവും കുറഞ്ഞ പ്രാധാന്യമാണ് അവര്‍ നല്‍കുന്നത്. മധുബാലകൃഷ്ണനെപ്പോലുള്ള കഴിവുറ്റ ഗായകര്‍ക്ക് വേണ്ട പരിഗണന ഇവിടെ ലഭിക്കുന്നില്ല.
ഒരു ഗാനം ഹിറ്റാകുന്നതോടെ അയാളെ മികച്ച ഗായകനായി കണക്കാക്കുന്നതില്‍ അര്‍ത്ഥമില്ല. പുതിയ ട്രെന്‍ഡുകള്‍ അധികകാലം നില്‍ക്കില്ല. മലയാളത്തെ സംബന്ധിച്ച് മെലഡിതന്നെയാണ് നിലനില്‍ക്കുന്നത്.












Click it and Unblock the Notifications