കേരളത്തിലെ വിവാദങ്ങള്‍ ഐ.പി.ആര്‍.എസ്. ചര്‍ച്ചചെയ്തില്ല
തിരുവനന്തപുരം: ഗാനങ്ങളുടെ റോയല്‍റ്റി പ്രശ്നത്തില്‍ കേരളത്തിലുയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ് റൈറ്റ്സ് സൊസൈറ്റി (ഐ.പി.ആര്‍.എസ്.)യുടെ മുംബൈയില്‍ ചേര്‍ന്ന ഭരണസമിതി യോഗം ചര്‍ച്ച ചെയ്തില്ല.
വിവാദ പ്രശ്നം ഐ.പി.ആര്‍.എസിന്റെ യോഗ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ചര്‍ച്ച നടക്കാത്തത്. എന്നാല്‍, വിവാദത്തെക്കുറിച്ചുയര്‍ന്ന പരാമര്‍ശങ്ങള്‍ യോഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതായി കേരളത്തില്‍ നിന്നുള്ള ഡയറക്ടറും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു.
കേരളത്തിലെ വിവാദങ്ങള്‍ ഐ.പി.ആര്‍.എസിന്റെ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അതുകൊണ്ടാണ് ഇത് യോഗത്തിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്നത്.
ഐ.പി.ആര്‍.എസില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെ.ജെ. യേശുദാസിന്റെ സ്ഥാപനമായ തരംഗിണിയുടെ അപേക്ഷ കേന്ദ്രസമിതിക്ക് ലഭിച്ചിട്ടുണട്. ചെന്നൈയിലെ ഓഫീസിലാണ് ഈ അപേക്ഷ നല്‍കിയത്. അവര്‍ ഈ അപേക്ഷ മുംബൈ ഓഫീസിലേയ്ക്ക് അയച്ചു. പക്ഷേ ഈ അപേക്ഷ വെള്ളിയാഴ്ചത്തെ ഭരണ സമിതി യോഗം ചര്‍ച്ചയ്ക്കെടുക്കാതെ അടുത്ത തവണത്തേക്ക് മാറ്റിവച്ചു.












Click it and Unblock the Notifications