വേണ്ടിവന്നാല്‍ മധ്യസ്ഥത വഹിക്കാം: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: അനുകൂലമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയാണെങ്കില്‍ അതില്‍ ഇടപെടാന്‍ മുസ്ലിം ലീഗ് ഒരുക്കമാണ്.
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ് കഴിഞ്ഞ വട്ടവും വൈകിയാണ് പുറപ്പെടുവിച്ചത്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആ പാര്‍ട്ടിയില്‍ തന്നെ സംവിധാനമുണ്ടെന്നിരിക്കെ ഇപ്പോഴത്തെ പ്രശ്നങ്ങളെ ചൊല്ലി വേവലാതിപ്പെടേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications