യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചത് തെറ്റ്: മുരളി
പാലക്കാട്: എറണാകുളം, തിരുവല്ല ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ താന്‍ പ്രവര്‍ത്തനം നടത്തിയത് തെറ്റായിപ്പോയെന്ന് വൈദ്യുതിമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
മാര്‍ച്ച് 27 ശനിയാഴ്ച പാലക്കാട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാമെങ്കിലും വേണ്ട സമയത്ത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കും. തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
കുടിവെള്ള പ്രശ്നത്തില്‍ പോലും രാഷ്ട്രീയം കളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവര്‍ക്ക് യുഡിഎഫിനെ കുറ്റപ്പെടുത്താന്‍ അവകാശമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനെത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സിപിഎമ്മിന് യാതൊരു ധാര്‍മികതയുമില്ല- മുരളി പറഞ്ഞു.
മന്ത്രി കെ. ശങ്കരനാരായണനും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ചു.












Click it and Unblock the Notifications