Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത്ചന്ദ്രപ്രസാദ് നിരാഹാരം നിര്‍ത്തി

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നിരാഹാര സത്യസ്രഹം നടത്തിവരികയായിരുന്ന ശരത്ചന്ദ്രപ്രസാദ് നിരാഹാര സത്യസ്രഹം അവസാനിപ്പിച്ചു.

തങ്ങളെ സസ്പെന്റ് ചെയ്ത തീരുമാനത്തിനെതിരെ എഐസിസിക്ക് നല്‍കിയ അപ്പീല്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

മാര്‍ച്ച് 26 വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. തെന്നല ബാലകൃഷ്ണപിള്ള നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് ശരത് നിരാഹാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ശരതും ഉണ്ണിത്താനും എഐസിസിക്ക് അപ്പീല്‍ അയച്ചിരുന്നു. അപ്പീല്‍ പരിഗണിക്കണമെന്ന് ദില്ലിയിലുള്ള വയലാര്‍ രവിയും പി. സി. ചാക്കോയും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഉണ്ണിത്താനെയും ശരത്തിനെയും പട്ടേല്‍ ഫോണില്‍ വിളിച്ചു.

അപ്പീല്‍ പരിഗണിക്കാമെന്ന് പട്ടേല്‍ ഇരുവര്‍ക്കും ഉറപ്പ്നല്‍കി. അപ്പീലിന്മേല്‍ തീരുമാനമുണ്ടാവുന്നതു വരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് പട്ടേല്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+