സെല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി
തിരുവനന്തപുരം: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി നടന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിനായി പല സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപകരും കോപ്പിയടിക്കുന്നതിന് സഹായം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ചോദ്യപേപ്പറുകള്‍ ലഭിച്ചതിന് ശേഷം അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ ശരിയായ ഉത്തരം കിട്ടുന്നതിനായി എസ്എംഎസ് സന്ദേശങ്ങള്‍ അയച്ച് കോപ്പിയടി നടത്തിയെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications