63 പാഠപുസ്തകങ്ങള്‍ മാറും
തിരുവനന്തപുരം: നാല്, അഞ്ച്, പത്ത് ക്ലാസുകളിലെ 63 പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മാറും.
ഡിപിഐയുടെ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാലാം ക്ലാസിലെ 11 പാഠപുസ്തകങ്ങളും അഞ്ചാം ക്ലാസിലെ 20 പാഠപുസ്തകങ്ങളും 10-ാം ക്ലാസിലെ 32 പാഠപുസ്തകങ്ങളുമാണ് മാറുന്നത്.
നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും പുതിയ ഓരോ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഉണ്ടാവും. പത്താം ക്ലാസില്‍ പുതിയ അഞ്ച് പാഠപുസ്തകങ്ങളുണ്ടാവും.
നാലിലും അഞ്ചിലും പത്തിലും ഇംഗ്ലീഷ് പരിശീലന പുസ്തകം പുതുതായി വരുന്ന പാഠപുസ്തകമാണ്. പത്താം ക്ലാസില്‍ ഇതിന് പുറമെ ഐടി (മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ) പാഠപുസ്തകം പുതുതായി വരും.












Click it and Unblock the Notifications