കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താന് സിനിമയിലേക്ക് ക്ഷണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതിയ കലാപത്തിന് തുടക്കമിട്ട രാജ്മോഹന്‍ ഉണ്ണിത്താന് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം.

രാഷ്ട്രീയ വിവാദങ്ങള്‍ പ്രമേയമായി വരുന്ന സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ഷാജി കൈലാസാണ് രാജ്മോഹന്‍ ഉണ്ണിത്താനെ സിനിമയില്‍ അഭിനയിക്കുന്നത് ക്ഷണിച്ചത്. മമ്മൂട്ടി നായകനാവുന്ന ബ്രാന്റ് എന്ന ഷാജി കൈലാസ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കാനാണ് ഉണ്ണിത്താന് ക്ഷണം ലഭിച്ചിരിക്കുന്നത്.

തന്റെ രാഷ്ട്രീയഭാവിയെ ബാധിക്കാത്ത കഥാപാത്രമാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുക്കമാണെന്ന് ഉണ്ണിത്താന്‍ ഷാജി കൈലാസിനെ അറിയിച്ചു.

കോണ്‍ഗ്രസിലെ പുതിയ കലാപത്തിന് നേതൃത്വം നല്‍കുന്ന ഉണ്ണിത്താന്റെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ടിവിയിലെ പ്രകടനം കണ്ടാണ് തന്റെ പുതിയ ചിത്രത്തിലെ വില്ലനായി അദ്ദേഹത്തെ ക്ഷണിച്ചതെന്ന് ഷാജി പറഞ്ഞു.

ബ്രാന്റ് എന്ന ചിത്രത്തിലെ വിശ്വാഥന്‍തമ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഉണ്ണിത്താന് ക്ഷണം. ഈ കഥാപാത്രത്തിനായി തെലുങ്ക് നടന്‍ രാമരാജനെ കൊണ്ടുവരാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ടിവിയിലെ പ്രകടനം കണ്ടപ്പോള്‍ ഉണ്ണിത്താന്‍ ആ കഥാപാത്രത്തിന് ചേരുമെന്ന് ബോധ്യമായെന്നും ഷാജി കൈലാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X