വരള്‍ച്ചാ ദുരിതാശ്വാസം: ഏപ്രില്‍ അഞ്ചിന് വയനാട് ഹര്‍ത്താല്‍
കല്‍പറ്റ: വയനാട്ടില്‍ വരള്‍ച്ച നേരിടുന്നവര്‍ക്ക് കാര്യമായ സഹായം സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ഹര്‍ത്താല്‍. ഏപ്രില്‍ അഞ്ച് തിങ്കളാഴ്ചയാണ് ഹര്‍ത്താല്‍ നടത്തുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാനുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുക, കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ അനുവദിക്കുക, കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക. ആദിവാസികള്‍ക്ക് ഭൂമി ഉടനെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടതുമുന്നണി ഉന്നയിക്കുന്നത്.
ഏപ്രില്‍ രണ്ടിന് കളക്ടറേറ്റിനു മുന്നില്‍ ജനപ്രതിനിധികള്‍ ഉപവസിക്കും. ഏപ്രില്‍ മൂന്നിന് പഞ്ചായത്ത് കേന്ദ്രങ്ങളിലും ഉപവാസമുണ്ടാകും.












Click it and Unblock the Notifications