കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനുശ്രീ ദത്ത മിസ് ഇന്ത്യ

  • By Staff
Google Oneindia Malayalam News

മുംബൈ: പോണ്ട്സ്-ഫെമിന മിസ് ഇന്ത്യ-യൂണിവേഴ്സ് ആയി തനുശ്രീ ദത്ത തിരഞ്ഞെടുക്കപ്പെട്ടു.

ലക്ഷ്മി പണ്ഡിറ്റാണ് മിസ് ഇന്ത്യ-വേള്‍ഡ്. സായാലി ഭഗത്ത് മിസ് ഇന്ത്യ-എര്‍ത്തായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേരും മുംബൈക്കാരാണ്.

ഇരുപത്തൊന്നുകാരിയാ തനുശ്രീ ദത്ത പൂന സര്‍വകലാശാലയിലെ ബികോം വിദ്യാര്‍ഥിനിയാണ്. വിധികര്‍ത്താക്കളിലൊരാളായ സഞ്ജയ്ദത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് തനുശ്രീദത്തയെ വിജയകിരീടത്തിലെത്തിച്ചത്. ഒരാള്‍ മാത്രം ജയിക്കുന്നത് ആരോഗ്യകരമായ മത്സരമാണോ എന്ന ചോദ്യത്തിന് തനുശ്രീയുടെ ഉത്തരം അനാരോഗ്യകരമായ മത്സരങ്ങളില്‍ എല്ലാവരും തോല്‍ക്കുന്നുവെന്നായിരുന്നു.

ബാന്ദ്രയിലെ കുര്‍ള കോംപ്ലക്സിലാണ് മിസ് ഇന്ത്യ പട്ടത്തിനായുള്ള മത്സരം നടന്നത്. സിനിമാ താരങ്ങളായ മാധവന്‍, ഫര്‍ദീന്‍ഖാന്‍, സെയ്ഫ് അലിഖാന്‍, ബിപാഷ ബസു, ചലച്ചിത്ര സംവിധായിക ഫാറാ ഖാന്‍, പിന്നണിഗായകന്‍ സോനു നിഗം, ഫാഷന്‍ ഡിസൈനര്‍ റിതു ബേരി എന്നിവരും വിധികര്‍ത്താക്കളായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X