എന്‍ഡിഎയ്ക്ക് 265ല്‍പരം സീറ്റുകള്‍: സര്‍വെ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 265ല്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന് സീ ന്യൂസിന്റെ സര്‍വെ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 196ല്‍ പരം സീറ്റുകള്‍ ലഭിക്കുമെന്നാണ് സീ ന്യൂസിന്റെ പ്രവചനം.
സാമൂഹികശാസ്ത്രജ്ഞരുടെ സംഘടനയായ തലീം ആണ് സീ ന്യൂസിന് വേണ്ടി സര്‍വെ നടത്തിയത്. 65 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്.
45 ശതമാനം പേരും എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് 25 ശതമാനം പേര്‍ക്കേ അഭിപ്രായമുള്ളൂ. മൂന്നാം മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആറ് ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.
പ്രധാനമന്ത്രിയായി 51 ശതമാനം പേര്‍ എ. ബി. വാജ്പേയിയെ പിന്തുണക്കുമ്പോള്‍ സോണിയാഗാന്ധിക്ക് 28 ശതമാനത്തിന്റെ പിന്തുണയേയുള്ളൂ. 34 ശതമാനം പേര്‍ എന്‍ഡിഎ സര്‍ക്കാര്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം പേര്‍ സര്‍ക്കാര്‍ ശരാശരിയാണെന്ന അഭിപ്രായമാണ് പറഞ്ഞത്. സര്‍ക്കാര്‍ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനമാണ്. 27 ശതമാനം പേര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ല.
ബിജെപിയുടെ സുഖാനുഭൂതി പ്രചാരണത്തെ കുറിച്ച് 73 ശതമാനം പേര്‍ക്കും അറിയില്ലെന്ന് പറഞ്ഞു.












Click it and Unblock the Notifications